---
title: "ഏഷ്യൻ ഗെയിംസ്  വനിതാ ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ആദ്യ സ്വർണവുമായി ഇന്ത്യ ; ജയം 147 റണ്‍സിന്"
english_title: "Asian Games Womens Cricket India Wins First Gold Beating Sri Lanka by 147 Runs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383809/ asian-games-womens-cricket-india-wins-first-gold-beating-sri-lanka-147-runs"
published_at: "2026-09-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab2549e80f87_asian-games-womens-cricket-india-wins-first-gold-beating-sri-lanka-147-runs.jpg"
keywords: []
---

# ഏഷ്യൻ ഗെയിംസ്  വനിതാ ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ആദ്യ സ്വർണവുമായി ഇന്ത്യ ; ജയം 147 റണ്‍സിന്

> **Lead Summary:** ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും റിചാ ഘോഷിന്‍റെയും തകർപ്പൻ ബാറ്റിങ്ങും സ്പിന്നർമാരുടെ മാസ്മരിക ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 15.4 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി.

## Article Content

ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. സ്മൃതി മന്ദാനയുടെയും ഷഫാലി വർമ്മയുടെയും റിചാ ഘോഷിന്‍റെയും തകർപ്പൻ ബാറ്റിങ്ങും സ്പിന്നർമാരുടെ മാസ്മരിക ബൗളിങ്ങുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 216 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 15.4 ഓവറില്‍ 69 റണ്‍സിന് ഓള്‍ ഔട്ടായി.

29 റണ്‍സെടുത്ത ക്യാപ്റ്റൻ ചമരി അത്തപത്തുവും 11 റണ്‍സെടുത്ത കാവിഷ ദില്‍ഹാരിയും 14 റണ്‍സെടുത്ത കൗഷാനി നുത്യംഗനയും മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി ദീപ്തി ശര്‍മ മൂന്നും ഷഫാലി വര്‍മ, ശ്രേയങ്ക പാട്ടീല്‍, ശ്രീചരിണി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 216-3, ശ്രീലങ്ക 15.4 ഓവറില്‍ 69ന് ഓള്‍ ഔട്ട്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമ്മയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 10 ഓവറില്‍ 99 റൺസ് കൂട്ടിച്ചേർത്തു. 45 പന്തിൽ 5 സിക്സറുകളും 5 ഫോറുമടക്കം 79 റൺസ് അടിച്ചുകൂട്ടിയ സ്മൃതി മന്ദാന ഈ ഇന്നിങ്സോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന ആദ്യ വനിതാ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി.

മറുഭാഗത്ത് 48 റൺസുമായി ഷഫാലിയും അവസാന ഓവറുകളിൽ 22 പന്തിൽ പുറത്താകാതെ 49 റൺസ് അടിച്ചുകൂട്ടി റിച്ചാ ഘോഷും തകർത്തടിച്ചതോടെ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 216 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

English Summary: India clinched its first gold at the Asian Games by defeating Sri Lanka by 147 runs in women's cricket final. Riding on brilliant batting from Smriti Mandhana (79), Shafali Verma (48) and Richa Ghosh (49), India posted 216/3 in 20 overs, the highest total in Asian Games women's cricket history. Mandhana also became the first woman to cross 11,000 international runs. In reply, Sri Lanka were bowled out for 69 in 15.4 overs, with Deepti Sharma taking 3 wickets.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383809/ asian-games-womens-cricket-india-wins-first-gold-beating-sri-lanka-147-runs)